vaccine

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയനും നിംസ് മെഡിസിറ്റിയും സംയുക്തമായി കരയോഗ അംഗങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് നൽകാനായി നിശ്ചയിച്ചിരിക്കുന്ന തുകയിൽ നിന്നും 130 രൂപ കുറച്ച് 650 രൂപക്ക് കൊവിഷിൽഡ് വാക്‌സിൻ യൂണിയൻ ഓഫീസിൽ നൽകും.വാക്‌സിൻ ആവശ്യമുളള കരയോഗ അംഗങ്ങളുടെ വിവരങ്ങൾ (പേര്,വയസ്,ഫോൺ നമ്പർ,ഡോസ് ) കരയോഗം ഭാരവാഹികൾ 10ന് മുമ്പായി യൂണിയൻ ഓഫീസിൽ അറിയിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 9495304195, 9495916530,0471-2222425 എന്നീ നമ്പരുകളിൽ ബന്ധപെടാവുന്നതാണെന്നും യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ അറിയിച്ചു.