കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ നിന്ന് മത്സ്യ വിപണനത്തിനെത്തിയ മേരിയമ്മയോട് പാരിപ്പള്ളി പൊലീസ് കാണിച്ച അതിക്രൂര നടപടിക്കെതിരെ അഞ്ചുതെങ്ങ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അഞ്ചുതെങ്ങ് ജംഗ്ഷനിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.
ബി.എസ്. അനൂപ്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ഷെറിൻ ജോൺ അദ്ധ്യക്ഷത വഹിച്ചു.

ജൂഡ് ജോർജ്, ഷീമാ ലെനിൻ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ക്രിസ്റ്റി സൈമൺ, സെബാസ്റ്റ്യൻ യേശുദാസ്, രാജമണി, ഹെലൻ, ഔസേപ്പ് ആന്റണി, ക്രിസ്റ്റി സൈമൺ, ഷൈജുകൃഷ്ണ, സന്തോഷ്‌ കുമാർ, ബിജു പാപ്പച്ചൻ, റോബിൻ, ഷിബു, വിൻസന്റ് എന്നിവർ പങ്കെടുത്തു.