shailaja

കല്ലമ്പലം: വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു. മുത്താന എൻ.പി നിവാസിൽ ശിവദാസന്റെ ഭാര്യ ഷൈലജ (59) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ഡയാലിസിസ് ചെയ്യുന്നതിൽ ഭയം തോന്നിയതാണ് ആത്മഹത്യാ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. ബന്ധുക്കൾ വിവരം അറിയിച്ചതിനെത്തുടർന്ന് കല്ലമ്പലം ഫയർ ഫോഴ്സെത്തി വീട്ടമ്മയെ കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ : ഷിബ, ഷിബി, ഷിബു .