ആര്യനാട്‌:വളരെ കാലമായി തകർന്നു കിടക്കുന്ന ആര്യനാട് - നെടുമങ്ങാട് റോഡ് സഞ്ചാര യോഗ്യമാക്കാൻ നടപടി സ്വികരിക്കണമെന്ന് ആർ.എസ്.പി അരുവിക്കര മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു.കുറ്റിച്ചൽ രജിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.കെ.എസ് .സനൽകുമാർ,വിനോബ താഹ,ജി.ശശി,കെ.ജി .രവീന്ദ്രൻ നായർ,എൽ.ചെല്ലയ്യൻ,സി.മനോഹരൻ,ആർ.ഷാഹിത ബീവി,എസ്.സജൻ തുടങ്ങിയവർ സംസാരിച്ചു .