സണ്ണിവയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ജിജോ ആന്റണി സംവിധാനം ചെയ്ത അടിത്തട്ട് നീണ്ടകരയിൽ പൂർത്തിയായി. പൂർണമായും നടുകടലിൽ ചിത്രീകരിച്ച ചിത്രമാണ് അടിത്തട്ട്. പ്രശാന്ത് അലക്സാണ്ടർ, സുധികോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്രു താരങ്ങൾ.
ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം മിഡിൽ മാർച്ച് സ്റ്റുഡിയോസ്, കാനായിൽ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ സൂസൻ ജോസഫും സിൻട്രീസയും ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം പാപ്പിനു. കാെന്തയും പൂണുലും പോക്കിരി സൈമൺ, ഡാർവിന്റെ പരിണാമം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജിജോ ആന്റണി.