ksrtc

തിരുവനന്തപുരം: സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സി.എം.ഡിയായി തുടരും. ബോർഡ് അംഗങ്ങളായി
ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ. അജിത് കുമാർ, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡിഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥ്, നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ഗതാഗത വകുപ്പ് ജോ. സെക്രട്ടറി വിജയശ്രീ കെ.എസ്, കേന്ദ്ര സർക്കാരിന്റെ ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധി, റെയിൽവേ ബോർഡ് പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് പുനഃസംഘടന.

കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധിയെയും റെയിൽവേ ബോർഡ് പ്രതിനിധിയെയും കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നതനുസരിച്ച് ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കും.