a

തിരുവനന്തപുരം: സുകുമാർ അഴീക്കോട് സ്‌മാരക ദേശീയ അവാർഡ് ആഗസ്റ്റ് ആറിന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ ഐ.എസ്.ആർ.ഒ ഡയറക്‌ടർ ഡോ.എസ്.സോമനാഥിനും അനുബന്ധ അവാർഡ് മികച്ച അദ്ധ്യാപകൻ ഡോ.എം.പി. വാസുവിനും നൽകും. സുകുമാർ അഴീക്കോട് സ്‌മാരക ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്‌താന്തല സഹദേവന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അവാർഡ് വിതരണം അടൂർ ഗോപാലകൃഷ്‌ണൻ നിർവഹിക്കും. അഴീക്കോട് സ്‌മാരക പ്രഭാഷണം ഡോ.ഇന്ദ്രബാബുവും ആമുഖപ്രസംഗം ഡോ.കെ.സുധാകരനും നിർവഹിക്കും. ജയശ്രീ ഗോപാലകൃഷ്‌ണൻ അവാർഡ‌് ജേതാക്കളെ പരിചയപ്പെടുത്തും. ശിവദാസൻ കുളത്തൂർ, ഡോ.കെ.എസ്.ഗോപിനാഥൻ നായർ, പനവിള രാജശേഖരൻ, ഡോ.സി.എസ്. കുട്ടപ്പൻ, ഡോ.വി.ആർ. ജയറാം, മേലാംകോട് സുധാകരൻ, രത്നകലാ രത്നാകരൻ, ജി.വി. ദാസ്, കരമന ദിനേശ്, കെ.ബി. സന്തോഷ് കുമാർ എന്നിവർ സംസാരിക്കും.