വർക്കല:അമേരിക്കയിലെ ജയ് പൂർ ഫുട്ടും ഹാർവാർഡ് ബിസിനസ് സ്കൂളും സംഭാവനയായി നൽകിയ അഞ്ച് ഓക്സിജൻ കോൺസൻട്രേറ്ററുകൾ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് കേന്ദ്രമന്ത്റി വി.മുരളീധരൻ കൈമാറി.ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ ഏറ്റുവാങ്ങി.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി സച്ചിദാനന്ദ, ട്രസ്റ്റ് ബോർഡ് മെമ്പർമാരായ സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ് എന്നിവർ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ.അഭിലാഷ് രാമൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആദിഷ്.ജെ.ബി നന്ദിയും പറഞ്ഞു.