കോവളം:ജീവകാരുണ്യ പ്രവർത്തകനായിരുന്ന നെല്ലിമൂട് ബൈജു എസ്.മണിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇടത്തേക്കോണം എസ്.എൻ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഗ്രന്ഥശാല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഓൺലൈനായി സംഘടിച്ച യോഗത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് ബി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറി ശ്രീജിത്ത് യു, ബ്ലഡ് ഡോണേഴ്സ് സൊസൈറ്റി ഭാരവാഹികളായ വാസുദേവൻ നായർ,രാജഗോപാൽ,ബ്രജേഷ്,എസ്.എൻ.ഡി.പയോഗം ഇടത്തേക്കോണം ശാഖ പ്രസിഡന്റ് വി.സുശീലൻ, അനന്ത കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.