sslc

പാറശാല: കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രതിസന്ധികളെ അതിജീവിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുളത്തൂർ പഞ്ചായത്തിലെ വിദ്യാർത്ഥികളെ നല്ലൂർവട്ടം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ. സലൂജ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എസ്. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. രാജൻ. വി.പൊഴിയൂർ മുഖ്യാതിഥിയായിരുന്നു.