പാറശാല: പ്ലാമൂട്ടുക്കട പൊറ്റയിൽകട സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകളുടെ വിതരണവും, സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും കെ. ആൻസലൻ എൽ.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സാംജെറി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് അനിത സ്വാഗതം ആശംസിച്ചു. കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. ലാറ്റിൻ കാത്തലിക് നെയ്യാറ്റിൻകര കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ജാസ്മിൻ പ്രഭ, അദ്ധ്യാപകൻ ക്രിസ്റ്റിൻ ദാസ്, സ്റ്റാഫ് സെക്രട്ടറി പുഷ്‌പാബായി എന്നിവർ സംസാരിച്ചു.