july31c

ആറ്റിങ്ങൽ: അയൽ വീട്ടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തി നശിച്ചതായി പരാതി. തേമ്പ്രക്കോണം സ്വദേശി ഷാജിയുടെ വീട്ടുമുറ്റത്താണ് സംഭവം. മുദാക്കൽ തേമ്പ്രക്കോണം പൂരാടം വീട്ടിൽ രാഖിയുടെ സ്കൂട്ടറാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം.

രാഖിയുടെ വീട്ടിലേക്ക് സ്കൂട്ടർ പോകാനുള്ള വഴിയില്ലാത്തതിനാലാണ് ഷാജിയുടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ സ്കൂട്ടർ കത്തുന്നത് ഷാജിയുടെ അയൽ വീട്ടുകാരാണ് കണ്ടത്. ഇവർ ഉടൻ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. രാഖിയുടെ പരാതിയെ തുടർന്ന് ആറ്റിങ്ങൽ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.