yuvamorcha

പാറശാല: യതൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ നടക്കുന്ന വാക്സിനേഷൻ നടപടികൾക്കെതിരെ യുവമോർച്ച പ്രക്ഷോഭത്തിനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം കുളത്തൂർ പി.എച്ച്.സി യിലെ വാക്സിനേഷൻ ക്യാമ്പിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം നൂറ്റിയമ്പത് പേർക്ക് പോലും നിൽക്കാൻ സ്ഥലമില്ലാത്ത കുളത്തൂർ പി.എച്ച്.സിയിൽ അഞ്ഞൂറോളം പേർക്കാണ് വാക്സിനേഷൻ നടന്നത്. ഇത്തരം നടപടികൾക്കെതിരെ നിയമ നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് യുവമോർച്ച കുളത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി ആരോഗ്യമന്ത്രി, ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. തുടർ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി യുവമോർച്ച രംഗത്ത് വരുമെന്ന് യുവമോർച്ച കുളത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി അറിയിച്ചു.