സുൽത്താൻ ബത്തേരി: മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന കൊവിഡ് മെഗാവാക്‌സിനേഷൻ ക്യാമ്പ് സുൽത്താൻ ബത്തേരിയിൽ ആരംഭിച്ചു. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് 84 ദിവസം പൂർത്തീകരിച്ചവർക്ക് ക്യാമ്പിൽ നിന്ന് വാക്‌സിൻ സ്വീകരിക്കാം. ബത്തേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, വിനായക ആശുപത്രി, വിക്ടറി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ്.
ക്യാമ്പിന്റെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. റോട്ടറി പ്രസിഡന്റ് പി.പി.ബിജു അദ്ധ്യക്ഷത വഹിച്ചു. ഡോ.മധുസൂദനൻ, ഗീവർഗ്ഗീസ് മൂലഞ്ചേരി, ഇ.പി.മോഹൻദാസ്, ഇ.വി വിനയൻ, കെ.എസ് പ്രമോദ്, വി.സുരേഷ് എന്നിവർ സംസാരിച്ചു.