കൽപ്പറ്റ: കൊവിഡ് കാലത്ത് വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുക, അടച്ചിടൽ കാലത്തെ വാടക വൈദ്യുതി ബിൽ പൂർണ്ണമായും ഒഴിവാക്കുക, ഹോട്ടലുകളിൽ 50% സീറ്റിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന കടയടപ്പ് സമരത്തിൽ ഹോട്ടൽ, ബേക്കറി സ്ഥാപനങ്ങളും പങ്കെടുക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. എന്നാൽ കൊവിഡ് രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണം നൽകുന്ന ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രസിഡന്റ് അനിഷ് ബി. നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്‌ലം ബാവ, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ പി.ആർ ഉണ്ണികൃഷ്ണൻ, അബ്ദുൾ ഗഫൂർ, സാഗർ, വിജു മന്ന, സാജൻ പൊരുന്നിക്കൽ എന്നിവർ സംസാരിച്ചു.