tsd

പുൽപ്പള്ളി: തലച്ചോറിന് ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന് സഹായവുമായി നീർമാതളം പൂത്തപ്പോൾ വാട്‌സാപ്പ് കൂട്ടായ്മ പ്രവർത്തകർ. വിജയ ഹയർസെക്കൻഡറി സ്‌കൂളിൽ 1989- 90 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർത്ഥികളാണ് നീർമാതളം പൂത്തപ്പോൾ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലൂടെ സ്വരൂപിച്ച ചികിത്സ സഹായവുമായി പുൽപ്പള്ളി കാപ്പി സെറ്റ് തെരുവ് മലയിൽ ജിനോയിയുടെ വീട്ടിലെത്തിയത്.
കൂട്ടായ്മ അംഗങ്ങളുടെ നേതൃത്വത്തിൽ സ്വരൂപിച്ച 1,10000 രൂപയുടെ ചെക്ക് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ ജിനോയിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പർ മണി പാമ്പനാൽ, കെ.കെ ജിജിമോൻ, കെ.പി ദിനേശ്, കെ.എസ് രേവതി,വി.ആർ വിനോദ്, എം.പി രാജൻ, ഇ.വി ബെന്നി, പി.എസ് സുനിൽ, കെ. കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി.

നീർമാതളം പൂത്തപ്പോൾ വാട്‌സാപ്പ് കൂട്ടായ്മ സ്വരൂപിച്ച ചികിത്സാസഹായം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാർ ടി.ജെ ജിനോയിക്ക് കൈമാറുന്നു