കൽപ്പറ്റ: കൽപ്പറ്റ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ വി.പി.മുരളീകൃഷ്ണൻ (54 ) നിര്യാതനായി. രോഗ
ബാധിതനായി ചികിത്സയിലായിരുന്നു. വനം മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് ഡെപ്യൂട്ടേഷനിൽ പോകാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
വയനാട്ടിൽ മുത്തങ്ങ ഡെപ്യൂട്ടി റേഞ്ചർ, പേരിയ റേഞ്ച് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: വിനീത. മക്കൾ: ശ്രീലക്ഷ്മി, ഹരികൃഷ്ണൻ. സംസ്‌കാരം കോഴിക്കോട് മാങ്കാവ് ശ്മശാനത്തിൽ നടന്നു.