കൽപ്പറ്റ: ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് 1000 പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണ കിറ്റുമായി ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മറ്റി. ജവഹർ എഡ്യൂ കെയർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ നിർവ്വഹിച്ചു. ജെ.ബി.എം ജില്ലാ ചെയർമാൻ ഷാഫി പുൽപ്പാറ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം പി.പി ആലി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ്, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.കെ രാജേന്ദ്രൻ, എൻ.ജി.ഒ.എ ജില്ലാ ട്രഷറർ കെ.ടി ഷാജി, ജോയിന്റ് സെക്രട്ടറി സി.കെ ജിതേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനീർ ഇത്തിക്കൽ, മുഹമ്മദ് അജ്മൽ.പി, ജെ.ബി.എം ജില്ലാ വൈസ് ചെയർമാൻ സിന്റോ ജോസ്, അനൂപ് പള്ളിക്കവല, ഡിറ്റോ ജോസ് എന്നിവർ സംസാരിച്ചു. ഷിജു പനമരം, ഗൗതം ഗോകുൽദാസ്, ഷഫീഖ്.സി, അഷ്ഖർ അലി, രഞ്ജിത്ത്.വൈ, അക്ഷയ് പൂജാരി, സതീശ് നെന്മേനി, ബൈജു തൊണ്ടർനാട്, ആയിശ പളളിയാലിൽ, അൻവർ താഞ്ഞിലോട്, സാജിത എമിലി എന്നിവർ നേതൃത്വം നൽകി.