rop

കൽപ്പറ്റ: ടൂറിസം വികസനത്തിന്റെ അനന്തസാദ്ധ്യതകൾക്ക് വഴി തുറക്കുന്ന ചുരം റോപ് വേ പദ്ധതിയുടെ സ്ഥലം കൽപ്പറ്റ എം.എൽ.എ അഡ്വ. ടി. സിദ്ധീഖും ഫോറസ്റ്റ് ഉദ്യോഗസ്ഥരും വയനാട് ചേമ്പർ ഓഫ് കോമേഴ്‌സ് ഭാരവാഹികളും ചേർന്ന് സന്ദർശിച്ചു. ലക്കിടിയിൽ നിന്നും അടിവാരം വരെയാണ് നിർദിഷ്ട റോപ് വേ പദ്ധതി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോഴിക്കോട് മലബാർ പാലസ് ഹോട്ടലിൽ കോഴിക്കോട്,വയനാട് ജില്ലകളിലെ ഡി.എഫ്.ഒമാർ ഉൾപ്പെടെയുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേമ്പർ ഓഫ് കോമേഴ്‌സ് ഭാരവാഹികളും എം.എൽ.എയുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘത്തിന്റെ സന്ദർശനം. കൽപ്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജെ ജോസ്, സെക്ഷൻ ഫോറസ്റ്റ് ഒഫീസർ ചന്ദ്രൻ കെ, വൈത്തിരി ഗ്രാമ പഞ്ചായത്തംഗം ജ്യോതിഷ് കുമാർ, ചെയർമാൻ വെസ്റ്റേൺ ഗാട്ട്‌സ് ഡവലപ്പ്‌മെന്റ് ലിമിറ്റഡ് ഡോ. ഇ.പി മോഹൻദാസ് ,എം.ഡി ജോണി പാറ്റാനി, മോഹനൻ ചന്ദ്രഗിരി, ജോസ് കപ്യാരുമല, പി.ആർ.ഒ മിൽട്ടൻ ഫ്രാൻസിസ്, ജോർജ് അഞ്ജലി, വിരേന്ദ്രകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.