കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 494 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. 420 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.10 ആണ്. 487 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവർത്തർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 70768 ആയി. 65949 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 4048 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2920 പേർ വീടുകളിൽ ഐസൊലേഷനിലാണ്. ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 1112 പേരാണ്.

 രോഗം സ്ഥിരീകരിച്ചവർ

കണിയാമ്പറ്റ 50, തവിഞ്ഞാൽ 46, അമ്പലവയൽ 44, മൂപ്പൈനാട്, നൂൽപ്പുഴ 35 വീതം, മേപ്പാടി 34, മീനങ്ങാടി 28, ബത്തേരി 27, പൂതാടി 25, മുട്ടിൽ 23, പടിഞ്ഞാറത്തറ 22, മാനന്തവാടി 17, പനമരം 15, മുള്ളൻകൊല്ലി 12, നെന്മേനി 10, എടവക, കൽപ്പറ്റ, തരിയോട്, പൊഴുതന 9 വീതം, വെങ്ങപ്പള്ളി 6, വെള്ളമുണ്ട, പുൽപ്പള്ളി അഞ്ചു വീതം, തിരുനെല്ലി, കോട്ടത്തറ 4, വൈത്തിരി, തൊണ്ടർനാട് സ്വദേശികളായ 2. തമിഴ്‌നാട്ടിൽ നിന്ന് വന്ന 5 പേരും, കർണാടകയിൽ നിന്നും, നേപ്പാളിൽ നിന്നും വന്ന ഓരോരുത്തരുമാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി രോഗബാധിതരായത്.