മാനന്തവാടി: വയനാട്ടിൽ അത്യപൂർവമായി മാത്രം ലഭിച്ചിട്ടുള്ള ദേശീയതല എൻ.ടി.എസ്.ഇ സ്‌കോളർഷിപ്പിന്റെ ഇരട്ട നേട്ടം മാനന്തവാടി ഹിൽ ബ്ലൂംസ് സ്‌കൂളിന്. സ്‌കൂളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് കഴിഞ്ഞ അനുപം ലോയ് ജീറ്റോക്ക് എൻ.ടി.എസ്.ഇ യുടെ രണ്ടാം ഘട്ട പരീക്ഷയിലും, അനുഷ ഉപേന്ദ്രനാഥിന് എൻ.ടി.എസ്.ഇ യുടെ ഒന്നാം ഘട്ട പരീക്ഷയിലുമാണ് വിജയം ലഭിച്ചത്. തുടർ വിദ്യാഭ്യാസത്തിന് ഗവേഷണ തലംവരെ ലഭിക്കുന്ന ഈ കേന്ദ്ര സ്‌കോളർഷിപ്പുകൾ ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാർ തല സ്‌കോളർഷിപ്പുകളാണ്. എട്ടാം ക്ലാസ് മുതലുള്ള എൻ.ടി.എസ്.ഇ സ്‌കോളർഷിപ്പ് പരിശീലനം ഹിൽ ബ്ലൂംസ് സ്‌കൂളിൽ കഴിഞ്ഞ അഞ്ചു വർഷമായി തുടങ്ങിയിട്ട്. കല്ലോടിയിലെ അദ്ധ്യാപക ദമ്പതികളായ ജീറ്റോയും സ്മിതയുടെയും മകനാണ് അനുപം. മാനന്തവാടിയിലെ എഞ്ചിനീയർ ദമ്പതികളായ ഉപേന്ദ്രനാഥും ഉഷയും ആണ് അനുഷയുടെ മാതാപിതാക്കൾ. ഹിൽ ബ്ലൂംസ് സ്‌കൂൾപി. ടി.എയും മാനേജ്മന്റ് കമ്മിറ്റിയും കുട്ടികളെ അനുമോദിച്ചു.
എൻ.ടി.എസ്.ഇ സ്‌കോളർഷിപ്പ് നേടിയ അനുപം ലോയ് ജീറ്റോ,അനുഷ ഉപേന്ദ്രനാഥ്