കാട്ടിക്കുളം: സി.പി.എമ്മിന്റെ മുതിർന്ന നേതാവും തിരുനെല്ലി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കാട്ടിക്കുളം മജിസ്‌ട്രേട്ട് കവലയിൽ കോമത്ത് വീട്ടിൽ പി.വി.രവീന്ദ്രൻ (65) നിര്യാതനായി.
മികച്ച സഹകാരിയായിരുന്ന രവീന്ദ്രൻ സി.പി.എം മാനന്തവാടി ഏരിയാ കമ്മിറ്റി അംഗമായിരുന്നു.
കെ.ഗോപലൻ നമ്പ്യാർ - പി.വി ജാനകിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശകുന്തള. മക്കൾ: ലത, ലാൽ വിനേഷ്. മരുമക്കൾ: രവീന്ദ്രൻ, സുനിത. സഹോദരങ്ങൾ: പി.വി സഹദേവൻ (സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), പി.വി.പത്മനാഭൻ (കോഫി ഹൗസ്, കണ്ണൂർ), പി.വി.ബാലകൃഷണൻ (തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), പി.വി.സുലോചന, പരേതയായ പി.വി.കമലാക്ഷി. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.