പുൽപ്പള്ളി: ഇറച്ചികോഴിവില കുത്തനെ ഉയരുന്നു. കഴിഞ്ഞ മാസം വരെ കിലോയ്ക്ക് നൂറിൽ താഴെ വിലയുണ്ടായിരുന്ന കോഴിക്ക് ഇപ്പോൾ 160 രൂപക്ക് മുകളിലാണ് വില . വരും ദിവസങ്ങളിൽ കോഴിവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. സംസ്ഥാനത്ത് ചെറുകിട ഫാമുകളിൽ ഇറച്ചികോഴി ഉത്പാദനം കുറച്ചതാണ്‌ കോഴിവില വർദ്ധിക്കാൻ കാരണം. തീറ്റ വില അടിക്കടി ഉയർന്നതോടെ ഫാം നടത്തിക്കൊണ്ടുപോകുവാൻ കോഴികർഷകർക്ക് ബുദ്ധിമുട്ടായി. ലോക്ഡൗൺ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കൂടുതൽ കോഴികുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാൻ ഫാം നടത്തിപ്പുകാർക്ക് കഴിഞ്ഞതുമില്ല. ഇതാണ് വില കുത്തനെ ഉയരാൻ കാരണം. ഒരു കിലോ കോഴിയിറച്ചിക്ക് ഒരാഴ്ച മുമ്പ് 200 രൂപയായിരുന്നു വില. ഇപ്പോഴത് 240 രൂപവരെയായി. കോഴി വരവ് കുറഞ്ഞതിനൊപ്പം ആവശ്യക്കാർ കൂടിയതും വില ഉയരാൻ കാരണമായി.