കൽപ്പറ്റ: വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടെയും പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേൾക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവിന്റെ 'മീറ്റ് ദ മിനിസ്റ്റർ' പരിപാടി ജില്ലയിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. നിലവിലെ വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസങ്ങളും സംരംഭകരുടെ ശ്രദ്ധയിൽപ്പെടുത്താൻ പരിപാടിയിലൂടെ അവസരം ഒരുക്കി. വ്യവസായ സംരംഭങ്ങൾ ആരംഭിച്ചവരെയോ സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവരെയോ ആണ് നേരിൽ കാണുക. പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലൂടെ പരിഹരിക്കുന്നതാണ്. പരാതികളോ പ്രശ്‌നങ്ങളോ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ dicwyd@gmail.com എന്ന
മെയിൽ ഐഡിയിലേക്കോ മുൻകൂട്ടി അയയ്ക്കണം. പരാതിയുടെ പകർപ്പ് meettheminister@gmail.com എന്ന ഇ.മെയിൽ വിലാസത്തിലും നൽകണം. അപേക്ഷയോടൊപ്പം പൂർണമായ മേൽവിലാസവും മൊബൈൽ നമ്പറും വ്യക്തമായി സൂചിപ്പിച്ചിരിക്കണം.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് നടത്തുന്ന പരിപാടിയിൽ പരാതി സമർപ്പിച്ചവർക്ക് പങ്കെടുക്കേണ്ട സമയം മുൻകൂട്ടി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും അറിയിക്കും.
മീറ്റ് ദ മിനിസ്റ്റർ പരിപാടി നടത്തുന്ന സ്ഥലവും സമയവും പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിന്റ 04936 202485 എന്ന നമ്പറിൽ ബന്ധപ്പെടാം.