ചെന്നലോട്: കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് അനുമോദന ചടങ്ങും തുടർ പഠന സാദ്ധ്യതകൾ സംബന്ധിച്ച ക്ലാസും സംഘടിപ്പിച്ചു. വാർഡ് അംഗവും വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ വ്ലോഗർ മുജീബ് (എം.ടി വ്ലോഗ്), എഫ്.ഇ.ജെ പോൾ എന്നിവർ ക്ലാസെടുത്തു.
മികച്ച വിജയം നേടിയ പി.എ അൻസിഫ്, ദേവി നന്ദന, ഒ.കെ ഫഹദ്, മിഥുൻ രാജ്, പി.മുഹമ്മദ് മിഥിലാജ്, കെ.റിച്ചു, സാന്ദ്ര തോമസ് എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. തുടർ പഠനത്തിന് ആവശ്യമായ ഇടപെടലുകളും വാർഡ് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നതാണ്. ചെന്നലോട് സഹൃദയാ കർഷക വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ എ.കെ മുബഷിർ, പി. കെ ദേവസ്യ, ജോസ് മുട്ടപ്പള്ളി, എൻ.സി ജോർജ്ജ്, സാഹിറ അഷ്‌റഫ്, വിജയൻ, പി. കെ അബു തുടങ്ങിയവർ സംസാരിച്ചു. എം ദേവസ്യ സ്വാഗതവും പി.എ അൻസിഫ് നന്ദിയും പറഞ്ഞു.