കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 450 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12. 04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 443 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവർത്തർക്കും രോഗം ബാധിച്ചു. തമിഴ്‌നാട്ടിൽ നിന്നെത്തിയ 5 പേർക്കും മധ്യപ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നു വന്ന ഓരോരുത്തരും പോസിറ്റിവായി. 299 പേർ രോഗമുക്തി നേടി.

നിലവിൽ 4166 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക പറഞ്ഞു. ഇവരിൽ 3013 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71,938 ആയി. ആകെ രോഗമുക്തരായത് 67,028 പേർ.

 സമ്പർക്കം
അമ്പലവയൽ 50, മേപ്പാടി 39, കണിയാമ്പറ്റ, പൂതാടി 28 വീതം, നൂൽപ്പുഴ 23, സുൽത്താൻ ബത്തേരി 22, മീനങ്ങാടി 21, ഇടവക, മുട്ടിൽ, പടിഞ്ഞാറത്തറ 20 വീതം, മാനന്തവാടി 19, വെള്ളമുണ്ട 17, നെന്മേനി, തവിഞ്ഞാൽ 15 വീതം, കൽപ്പറ്റ 14, തരിയോട് 13, പുൽപ്പള്ളി 12, പൊഴുതന, വെങ്ങപ്പള്ളി 11 വീതം, മുള്ളൻകൊല്ലി, മൂപ്പൈനാട് 9 വീതം, തിരുനെല്ലി, തൊണ്ടർനാട് 8 വീതം, പനമരം 5, കോട്ടത്തറ, വൈത്തിരി 3 വീതം.

 നിരീക്ഷണത്തിൽ 961 പേർ

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ പുതുതായി നിരീക്ഷണത്തിലായത് 961 പേരാണ്. ഇവരിൽ 71 പേർ ആശുപത്രിയിലുണ്ട്. 887 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 14,081 പേർ.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4431 സാമ്പിളുകളാണളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് വിട്ടത് മൊത്തം 5,62,197 സാമ്പിളുകളാണ്. ഇതിൽ 5,27,561 എണ്ണത്തിന്റെ ഫലം ലഭിച്ചു. 4,55,623 പേർ നെഗറ്റീവും 71,938 പേർ പോസിറ്റീവുമാണ്.

പ്രതിരോധ മരുന്ന്

വിതരണം

കൽപ്പറ്റ:കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിലെ സിദ്ധരക്ഷാ ക്ലിനിക്കിൽ തിങ്കൾ, ശനി ദിവസങ്ങളിലൊഴികെ പ്രതിരോധ ഔഷധങ്ങൾ ലഭ്യമാണെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.