കൽപ്പറ്റ: ദേശീയ സേവാഭാരതി വയനാട് ജില്ലാ വാർഷിക പ്രതിനിധി സമ്മേളനം നടത്തി. ഗൂഗിൾ മീറ്റിലൂടെ നടത്തിയ സമ്മേളനം അമ്പലവയൽ ആർ.എ.ആർ.എസ് മുൻ അസോസിയേറ്റ് ഡയറക്ടർ ഡോ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ.ഇ.പി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എ സുരേഷ് പ്രവർത്തന റിപ്പോർട്ടും, കെ.ആർ രാധാകൃഷ്ണൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് നടന്ന സംഘടനാ സഭയിൽ പഞ്ചായത്ത് യൂണിറ്റുകൾ പ്രത്യേക പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. സേവാഭാരതി സംസ്ഥാന ട്രഷറർ എ.വി ശങ്കരൻ നമ്പൂതിരി സംഘടനാ ദൃഡീകരണ പ്രവർത്തനങ്ങളെ കുറിച്ച് മാർഗ നിർദേശം നൽകി. സമാപന സഭയിൽ രാഷ്ട്രീയ സ്വയം സേവക സംഘം സംസ്ഥാന ഗ്രാമവികാസ് സഹ സംയോജകൻ പി. ഉണ്ണികൃഷ്ണൻ സന്ദേശം നൽകി. ജില്ലയിലെ 23 യൂണിറ്റുകളിൽ നിന്നായി 203 പ്രതിനിധികൾ സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുത്തു. ഭാരവാഹികൾ: ഡോ.ഇ.പി.മോഹൻദാസ് (പ്രസി),പി.പരമേശ്വരൻ, കെ.ശാന്തകുമാരി,എം.കെ.സുബ്രമണ്യൻ (വൈസ്.പ്രസി),വി.എ.സുരേഷ് (ജന.സെക്ര),നീതു ജയ്‌സൺ, പി.ആർ. ചന്ദ്രമോഹൻ (സെക്ര), കെ.ആർ.രാധാകൃഷ്ണൻ (ട്രഷറർ),

എസ്.ശിവയോഗ രാജ് (ഐ.ടി.കോഡിനേറ്റർ),അനുപമ വിനോദ് (കൺവീനർ,വിദ്യാഭ്യാസം),വി.കെ.അശോക് (കൺവീനർ,ദുരന്ത നിവാരണം),എ.ഗണേശൻ (കൺവീനർ, സ്വയാശ്രയം), എ.എ.മനോജ്(കൺവീനർ,ആരോഗ്യസേവ),എ.എസ്.ആനന്ദ് രാജ് (കൺവീനർ, സമാജിക സേവ, സി.ഉണ്ണികൃഷ്ണൻ (സംഘടനാ സെക്ര).