പുൽപ്പള്ളി: വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സിയ്ക്ക് മികച്ച വിജയം നേടിയ പുൽപ്പള്ളി മേഖലയിലെ വിദ്യാലയങ്ങളെ ആദരിച്ചു. നൂറുശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചവരെയുമാണ് ആദരിച്ചത്.
പുൽപ്പള്ളി പഞ്ചായത്തിലെ നൂറു ശതമാനം വിജയം നേടിയ വേലിയമ്പം ദേവി വിലാസം ഹൈസ്‌കൂൾ, മുള്ളൻകൊല്ലി പഞ്ചായത്തിലെ കബനിഗിരി നിർമ്മല ഹൈസ്‌കൂൾ, കാപ്പിസെറ്റ് മുതലിമാരൻ ഗവ. ഹൈസ്‌കൂൾ,​ മികച്ച വിജയം കൈവരിച്ച പുൽപ്പള്ളി വിജയ ഹൈസ്‌കൂൾ, മുള്ളൻകൊല്ലി സെന്റ് മേരീസ് ഹൈസ്‌കൂൾ, ജയശ്രി ഹൈസ്‌കൂൾ, പെരിക്കല്ലൂർ ഗവ. ഹൈസ്‌കൂൾ എന്നിവയെയുമാണ് ആദരിച്ചത്. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ സ്‌കൂളുകൾക്ക് മൊമെന്റോ സമ്മാനിച്ചു. പ്രസാർ ഭാരതി അവാർഡ് ലഭിച്ച അരുൺ വിൻസെന്റിനേയും പോസ്റ്റൽ വകുപ്പിലെ ശശികുമാറിനെയും ഇതോടൊപ്പം ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ് ദിലീപ് കുമാർ, പി.കെ വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, മേഴ്‌സി ബെന്നി തുടങ്ങിയവർ സംസാരിച്ചു.