കളമഗേരി: മെറി മെട്രോ പദ്ധതിയുടെ ലോഗോ കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ കുസാറ്റ് പ്രകാശിപ്പിച്ചു. കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫ. ഡോ. മനു മെൽവിൻ ജോയിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ വിവിധ മത്സര-വിനോദ ഉപാധികൾ ഉൾക്കൊള്ളിച്ച് ഗെയിമിഫൈ ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കുസാറ്റ്, ആസ്റ്റർ മെഡ്‌സിറ്റി, കോതമംഗലം യെൽദോ മാർ ബസേലിയോസ് കോളേജ് എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രോ-വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. മനു മെൽവിൻ ജോയ് ,രജിസ്ട്രാർ ഡോ. വി. മീര, ആസ്റ്റർ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അമ്പിളി വിജയരാഘവൻ, കുസാറ്റ് ഡയറക്ടർ ഡോ. വി.പി. ജഗതിരാജ് എന്നിവർ സംസാരിച്ചു.