ആലുവ: ആലുവ ചീരക്കട അമ്പലത്തിന് സമീപത്തെ പാടശേഖരത്തിൽ നിന്ന് മലമ്പാമ്പിനെ നാട്ടുകാർ പിടികൂടി. ഒരാഴ്ചയായി നാട്ടുകാർ ഇടയ്ക്കിടക്ക് കണ്ടിരുന്ന 14 അടി നീളമുള്ള മലമ്പാമ്പാണ് പിടിയിലായത്. റെയിൽവേപാളത്തോട് ചേർന്നായതിനാൽ നാട്ടുകാർ ഓടിക്കൂടുമ്പോഴേക്കും പാമ്പ് കാനകൾക്കുള്ളിലൂടെ സ്ഥലം വിടും. കോടനാട് ഫോറസ്റ്റ് ഓഫീസിൽ മലമ്പാമ്പ് ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന വിവരം നാട്ടുകാർ അറിയിച്ചിരുന്നു. ഇന്നലെ പാമ്പിനെ കണ്ടതറിയിച്ചതിനെ തുടർന്ന് വനപാലകരെത്തും മുമ്പ് നാട്ടുകാർ പിടികൂടുകയായിരുന്നു.