gokulam-gopalan
അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന 'അമ്മക്കിളിക്കൂട്' പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച 44 -ാമത് ഭവനത്തിന്റെ താക്കോൽ ദാനം ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലൻ നിർവ്വഹിക്കുന്നു.

ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം വീട് നിർമ്മിക്കാനാകാത്ത വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന 'അമ്മക്കിളിക്കൂട്' പദ്ധതിയിൽ 44 -ാമത് ഭവനത്തിന്റെ താക്കോൽ ദാനം ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനി ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു. ആലുവ മുനിസിപ്പാലിറ്റി 18ാം വാർഡിൽ വിദ്യാധിരാജ സ്കൂളിന് സമീപം വിധവയും ഒരു പെൺകുട്ടിയുടെ മാതാവുമായ സജിത പ്രകാശിനുവേണ്ടി ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനിയാണ് വീട് നിർമ്മിച്ചത്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത്തീഫ് പുഴിത്തറ, ഫാസിൽ ഹുസൈൻ, എം.പി. സൈമൺ, സൈജി ജോളി, ഗോകുലം ചിറ്റ് ഫണ്ട് എ.ജി.എം ബി. ജിതേഷ്, എൻ.ആർ സൈമൺ എന്നിവർ സംസാരിച്ചു. മറ്റ് 43 ഭവനങ്ങളുടെ നിർമ്മാണം വിവിധ പഞ്ചായത്തുകളിൽ പുരോഗമിക്കുകയാണ്. 6.12 ലക്ഷം രൂപയുടെ ചെലവിൽ 510 ചതുരശ്ര അടിയിലാണ് വീട് നിർമ്മിക്കുന്നത്.