boar

കോന്നി : വീട്ടമ്മമാരെ കുത്തി പരിക്കേൽപ്പിച്ച കാട്ടുപന്നി ചത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഐരവണ്ണിൽ ആണ് സംഭവം. തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെട്ടിരുന്ന ഐരവൺ മാളാപ്പാറ ബിന്ദു ഭവനിൽ ശാന്തമ്മ (48), ഓമന വിലാസത്തിൽ അനില ( 47 ) എന്നിവർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേ​റ്റത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം മാവനാൽ താമരശേരിയിൽ പണിയെടുക്കുകയായിരുന്ന ഇരുവരും ഉച്ചയൂണിന് പോകുന്ന സമയത്താണ് കാട്ടുപന്നി ഇവരെ കുത്തിപരിക്കേല്പിച്ചത്. ഇരുവരെയും ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അധികം വൈകാതെ പന്നിയും ചത്തു. നിലവിളി കേട്ട് എത്തിയവർ പന്നി അവശനിലയിലായിരുന്നതായി പറയുന്നു. വനപാലകരും വെ​റ്റിനറി ഡോക്ടറും എത്തി പോസ്​റ്റുമോർട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു.