library

പൂച്ചാക്കൽ: അരൂക്കുറ്റി മറ്റത്തിൽ ഭാഗം ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വണ്ടിയിലൂടെ വിതരണം ചെയ്യുന്ന പദ്ധതി തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിസന്ധി മൂലം ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ കൃതമായ ഇടവേളകളിൽ എടുത്ത് വായിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളിൽ വായനാശീലം നിലനിറുത്തുന്നതിനും മാനസിക സംഘർഷം ഒഴിവാക്കുന്നതിനുമാണ് പുസ്തകവണ്ടി സജ്ജമാക്കിയത്. മുമ്പ്, അമ്മ ലൈബ്രറി സ്കൂളിൽ പുസ്തക യാത്ര നടത്തിയിരുന്നു. ചടങ്ങിൽ എം.ബി.എ റാങ്ക് ജേതാവ് സുമയ്യ ഷെരീഫിനെ ആദരിച്ചു. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഷ്‌റഫ്‌ വെള്ളേഴത്ത്, പഞ്ചായത്തംഗങ്ങളായ പി.എം. ഷാനവാസ്, പി.എം. അബ്ദുൽ ഖാദർ, ഹെഡ്മാസ്റ്റർ പി.ഡി. ജോഷി. അദ്ധ്യാപകരായ വിദ്യാകുമാരി, ഷാഹിദ, ബിജു, തസ്‌നി എന്നിവർ പങ്കെടുത്തു.