employment

ആലപ്പുഴ: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ റദ്ദായവർക്കും റദ്ദായശേഷം വീണ്ടും രജിസ്റ്റർ ചെയ്തവർക്കും 2021 നവംബർ 30 വരെ തനത് സീനിയോരിറ്റി നിലനിറുത്തി രജിസ്‌ട്രേഷൻ പുതുക്കാം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട് ലഭിച്ച ജോലിയിൽ നിന്ന് പിരിഞ്ഞ് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തവർക്കും നിശ്ചിത സമയം കഴിഞ്ഞ് വിടുതൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതുമൂലം സീനിയോരിട്ടി നഷ്ടപ്പെട്ട് റീ-രജിസ്റ്റർ ചെയ്തവർക്കും പുതുക്കാൻ അവസരമുണ്ട്.

ഓഫീസുകളിൽ നേരിട്ട് ഹാജരായും www.employment.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും പുതുക്കാവുന്നതാണ്.