road

ആലപ്പുഴ: ദേശീയപാത 66ന്റെ അറ്റകുറ്റപ്പണിക്ക് അടിയന്തരമായി പണം അനുവദിക്കണമെന്ന് എ.എം. ആരിഫ്‌ എം.പി കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. തുറവൂർ മുതൽ ഓച്ചിറവരെയുള്ള ജില്ലയിലെ ദേശീയപാത ആറുവരിപ്പാതയാക്കുന്നതിനായി കേന്ദ്രത്തിന്‌ കൈമാറിയതിനാൽ അതിന്റെ പരിപാലന ചുമതല ദേശീയപാത അതോറിറ്റിക്കാണെങ്കിലും അറ്റകുറ്റപ്പണിയ്ക്ക്‌ ആവശ്യമായ ഫണ്ട്‌ അനുവദിക്കാത്തതിനാൽ ദേശീയപാതയിൽ മുഴുവൻ കുഴികൾ നിറഞ്ഞിരിക്കുകയാണ്‌. ഏതാണ്ട്‌ പൂർണമായി തകർന്ന ഹരിപ്പാട്‌-കൃഷ്ണപുരം ഭാഗത്ത്‌ റീടാറിംഗ്‌ ചെയ്യുന്നതിന്‌ ആവശ്യമായ 18 കോടി രൂപയടക്കം അടിയന്തരമായി ഫണ്ട്‌ ലഭ്യമാക്കണമെന്ന് കേന്ദ്ര ഉപരിതലഗതാഗത വകുപ്പ്‌ മന്ത്രി നിതിൻ ഗഡ്ക്കരിക്ക് അയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു.