photo

ചേർത്തല: ലോക ഹൃദയാരോഗ്യ ദിനത്തിൽ ചേർത്തല കെ.വി.എം ആശുപത്രിയിൽ സൗജന്യമായി ഹൃദയാരോഗ്യ പരിശോധനാ ക്യാമ്പും ബോധവത്ക്കരണ ക്ലാസും നടത്തി. ന്യൂറോ സർജറി വിഭാഗം മേധാവിയും ചീഫ് എക്‌സി. ഓഫീസറുമായ ഡോ. അവിനാശ് ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.ജെ. ജോസ്, ഡോ. മനു, ഡോ. ദീപുദാസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. അഡ്മിനിസ്‌ട്രേ​റ്റീവ് ഓഫീസർ കെ.കെ. ശശിധരൻ സന്ദേശം നൽകി. വി.ജെ. രശ്മി, ആശാലത, സുരജ്, പോൾസൺ എന്നിവർ പങ്കെടുത്തു.