തുറവൂർ: ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടൽ നഴ്സറിക്കായി സ്വരൂപിച്ച മുളകൾ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിൽ പടിഞ്ഞാറെ മനക്കോടം ഇല്ലിക്കൽ ഗുരുമന്ദിരം ഭാഗത്തായിരുന്നു സംഭവം. കുത്തിയതോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ സംഭവസ്ഥലം സന്ദർശിച്ചു.