ആലപ്പുഴ: കേരളാ കോൺഗ്രസ് (എം) സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ജില്ലാ നേതൃ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സക്കറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. പാർട്ടി ജന്മദിനമായ ഒക്ടോബർ 9 മുതൽ അംഗത്വ പ്രവർത്തനം നടത്താനും ജന്മ ദിനാഘോഷം വിപുലമായി നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, സ്റ്റിയറിഗ് കമ്മിറ്റി അംഗം ജന്നിംഗ്സ് ജേക്കബ്, ജില്ലാ ഭാരവാഹികളായ സി.ഇ.അഗസ്റ്റിൻ, ജോസ് കൊണ്ടോട്ടിക്കരി, തോമസ് കളരിക്കൽ, അഡ്വ.പ്രദീപ് കൂട്ടാല, ജോസഫ് കുട്ടി തുരുത്തേൽ, ബിനു കെ.അലക്സ്, കെ. പി. കുഞ്ഞുമോൻ, ഹരികുമാർ മാടയിൽ, ഷിജു വർഗീസ്,എം. എസ്. നൗഷാദ് അലി, ഷീൻ സോളമൻ, സണ്ണി മുടന്താഞ്‌ജലി, എന്നിവർ പ്രസംഗിച്ചു.