ambala

അമ്പലപ്പുഴ: കേരള വോളണ്ടറി ബ്ലഡ് ഡോണേഴ്സ് ഫാറവും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ബ്ലഡ് ബാങ്കും സംയുക്തമായി ദേശീയ രക്തദാന ദിനാചരണം സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി ബ്ലഡ് ബാങ്കിൽ നടത്തിയ ദിനാചരണം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാറം സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദ് കോയ അദ്ധ്യക്ഷനായി. രക്തദാന സമിതി ജനറൽ കൺവീനർ കെ.ആർ. സുഗുണാനന്ദൻ, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ, ട്രാൻസ്‌ഫ്യൂഷൻ മേധാവി ഡോ.ഡി. മീന, സമിതി രക്ഷാധികാരി ജേക്കബ് ജോൺ, ഡോ. അജ്മീർ ഖാൻ എന്നിവർ സംസാരിച്ചു. എസ്.ഡി കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാരായ പത്ത് വിദ്യാർത്ഥികൾ രക്തദാനം നടത്തി.