ambala

അമ്പലപ്പുഴ : നിത്യേന കൺമുന്നിൽ അപകടം കണ്ട് മടുത്ത തെരുവോരക്കച്ചവടക്കാർ ദേശീയപാതയിലെ കുഴികളടച്ചു. ദേശീയപാതയിൽ വണ്ടാനം ശാസ്താ ക്ഷേത്രത്തിന് എതിർവശം റോഡരികിൽ പഴക്കച്ചവടം നടത്തുന്ന വളഞ്ഞവഴി കമ്പിവളപ്പിൽ ഇർഷാദ്, പഴനി സ്വദേശി പൊന്നു സ്വാമി എന്നിവരാണ്, നിരവധി ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമായ കുഴികൾ സിമന്റും മെറ്റലും ഉപയോഗിച്ച് അടച്ചത്.