തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്ത് അംഗം കല്പനാ ദത്ത് എസ്.കണ്ണാട്ടിന്റെ കരുതൽ സ്പർശം പരിപാടിയുടെ ഭാഗമായുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും തൊഴിലുറപ്പ് തൊഴിലാളി സംഗമവും ഇന്ന് നടക്കും. വൈകിട്ട് 3.30ന് പറയകാട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പാരിഷ് ഹാളിൽ പട്ടണക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി ഉദ്ഘാടനം ചെയ്യും. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല അദ്ധ്യക്ഷത വഹിക്കും.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ദിലീപ് കണ്ണാടൻ, മോളി സുഗുണാനന്ദൻ എന്നിവർ നിർവഹിക്കും.തൊഴിലുറപ്പു തൊഴിലാളികൾക്കുള്ള ബോധവത്ക്കരണ ക്ലാസ് പട്ടണക്കാട് ജോ.ബി.ഡി.ഒ.എസ്.മധുസൂദനൻ നയിക്കും.