ration

ആലപ്പുഴ: സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണയിനത്തിൽ പണം ലഭ്യമാകാതിരുന്ന സമയത്തും ഏറെ സ്തുത്യർഹമായ സേവനമാണ് റേഷൻ വ്യാപാരികൾ നടത്തിയതെന്ന് കേരള സ്റ്റേറ്റ് റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് പറഞ്ഞു. റേഷൻ കടകൾ വഴി വിതരണം ചെയ്ത സൗജന്യ ഭക്ഷ്യക്കിറ്റിന്റെ കമ്മിഷൻ തുക ഉടൻ നൽകുക, കൊവിഡ് മൂലം മരണപ്പെട്ട ലൈസൻസിയുടെയും, സെയിൽസ്മാന്മാരുടെയും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സ്റ്റേറ്റ് റീട്ടേയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ .ആർ.ഡി.എ ജില്ലാ പ്രസിഡന്റ് തൈക്കൽ സത്താർ അദ്ധ്യക്ഷത വഹിച്ചു.
അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജീർ മുഖ്യപ്രഭാഷണം നടത്തി.

എൻ. രാജീവ്, കെ. ആർ.ബൈജു, എ.ഹരിദാസ്, എ.നവാസ്, സന്തോഷ് കാരക്കാട്, ജോയി,ഉണ്ണിക്കൃഷ്ണൻ, എ രാഹുൽ, നിസാർ കായംകുളം, രാഹുൽ.രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.