അമ്പലപ്പുഴ: അമ്പലപ്പുഴ കോമന കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന ഫിഷറീസ് വകുപ്പിന്റെ പഴയ ആഡിറ്റോറിയം അപകട ഭീഷണിയാകുന്നു. 30 വർഷത്തോളം പഴക്കമുള്ള കെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. മ
ത്സ്യതൊഴിലാളികളുടെ മക്കളുടെ വിവാഹങ്ങൾ, മറ്റു ചടങ്ങുകൾ തുടങ്ങിയവ കുറഞ്ഞ ചെലവിൽ നടത്താനായാണ് ആഡിറ്റോറിയം നിർമ്മിച്ചത്. പിന്നീട് ഇവിടെ മത്സ്യസ്യ ബന്ധന ഉപകരണങ്ങൾ വിൽക്കുന്ന വ്യാസ സ്റ്റോർ പ്രവർത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരന്റെ ശരീരത്തിൽ കോൺക്രീറ്റ് അടർന്നുവീണതിനെ തുടർന്ന് സ്റ്റോർ വളഞ്ഞ വഴിയിലുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റിയതോടെ ഈ കെട്ടിടം ഉപയോഗശൂന്യമായി. ചെടികളും,വൃക്ഷങ്ങളും മേൽക്കൂരയിൽ വരെ വളർന്ന് കാടുപിടിച്ചു കിടക്കുകയാണ് കെട്ടിടം. മത്സ്യതൊഴിലാളികളും, തീരത്തെത്തുന്നവരും, സമീപമുള്ളവരും വിശ്രമിക്കുവാനായി കെട്ടിടത്തിനുള്ളിൽ വൈകുന്നേരങ്ങളിൽ ഇരിക്കാറുണ്ട്.ഉപയോഗശൂന്യമായ കെട്ടിടം എത്രയും വേഗം പൊളിച്ചുനീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.