ആലപ്പുഴ: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി, സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിനു മുന്നിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ.ചക്രപാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.ഡി.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സി.വാമദേവ്, റ്റി.ആർ.ബാഹുലേയൻ എന്നിവർ സംസാരിച്ചു. വയോജനങ്ങൾക്ക് കമ്പ്യൂട്ടറും നവ മാദ്ധ്യമ ഉപയോഗവും പ്രാപ്തമാക്കുന്നതിനുള്ള അവസരം സൃഷ്ടിക്കുക, വയോജന നയം പ്രാവർത്തികമാക്കുന്നതിന് വയോജന വകുപ്പ് /കമ്മീഷൻ രൂപീകരിക്കുക, വയോജന പെൻഷൻ 3500 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും വയോജന കൂട്ടായ്മ ഉന്നയിച്ചു.