ആലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ, കുട്ടികൾ അഭിമുഖീകരിക്കുന്ന മാനസികാസ്വാസ്ഥ്യത്തിന് ആശ്വാസം പകരുവാൻ രക്ഷിതാക്കൾക്കായി നടത്തിയ 'മക്കൾക്കൊപ്പം' എന്ന ബോധവത്കരണത്തിന്റെ സംസ്ഥാനതല സമാപനം തിങ്കളാഴ്ച നടക്കും. വൈകിട്ട് 7ന് ഓൺലൈനായി നടക്കുന്ന സമാപനചടങ്ങ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഒ.എം.ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ഓഗസ്റ്റ് നാലു മുതൽ ഒക്ടോബർ നാലുവരെ രണ്ടു മാസക്കാലമായി സംസ്ഥാനത്തുടനീളം നടത്തിയ പരിപാടിയിൽ 12 ലക്ഷം കുടുംബങ്ങളാണ് പങ്കാളികളായതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.. ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ എൻ.ജയൻ, വിജ്ഞാനോത്സവ സമിതി ചെയർമാൻ എൻ.ആർ ബാലകൃഷ്ണൻ, പി.ജയരാജ്, എ.അനിൽ ബാബു, ഡോ.ടി.പ്രദീപ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.