ആലപ്പുഴ: വനിതാ- ശിശു വികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള മായിത്തറ ഗവ. ചിൽഡ്രൻസ് ഹോമിലും ഗവ. ഒബ്സർവേഷൻ ഹോമിലും കൗൺസിലറെ നിയമിക്കും. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തക്കോണ് നിയമനം. പ്രതിമാസം 21,850 രൂപ ഓണറേറിയം ലഭിക്കും. രണ്ട് ഒഴിവ്. സെക്കോളജിയിലോ സോഷ്യൽ വർക്കിലോ ബിരുദമോ ബിരുദാനന്തര ബിരുദവും കൗൺസലിംഗ് രംഗത്ത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. പ്രായം 25നും 40നും മദ്ധ്യേ.
ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുന്ന അപേക്ഷ 15ന് വൈകിട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോൺവെന്റ് സ്‌ക്വയർ, ആലപ്പുഴ 688001 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0477 2241644.