ആലപ്പുഴ: ഗാന്ധിജിയുടെ 153ാമത് ജന്മദിനം വൃക്ഷത്തൈകൾ നട്ട് ആചരിക്കുമെന്ന് നൻമ മരം ഗ്ലോബൽ ഫൗണ്ടേഷൻ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ.എ.എം.ആരിഫ് എം.പി നിർവഹിക്കും. ഫൗണ്ടേഷൻ സ്ഥാപകൻ വനമിത്ര ഡോ.സൈജു ഖാലിദ് അദ്ധ്യക്ഷത വഹിക്കും. രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാ.ക്രിസ്റ്റഫർ അർത്ഥശ്ശേരിൽ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ സ്റ്റേറ്റ് കോർഡിനേറ്റർമാരായ കെ.എസ്.മായാഭായി, ഡോ.എ.പി.മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.