tv-r

അരൂർ: പൊക്കാളി സംരക്ഷണ സമിതിയുടെയും കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലനെ അനുസ്മരിച്ചു. എഴുപുന പാറായിക്കവലയിൽ നടന്ന സമ്മേളനം തീരദേശ വികസന സമിതി ചെയർമാൻ പി.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.ഫാദർ പയസ് പഴേരി ക്കൽ,എസ്.സീതി ലാൽ, ഫ്രാൻസിസ് കളത്തുങ്കൽ,ക.രഘുനാഥൻ,ബാബു പള്ളി പറമ്പിൽ, കെ. എൽ. ബെന്നി,സി.വി. അനിൽകുമാർ,കെ.കെ. വിക്രമൻ എന്നിവർ സംസാരിച്ചു.