ആലപ്പുഴ: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ: 529/19) തസ്തികയുടെ തിരഞ്ഞെടുപ്പിന് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭിമുഖം ആറു മുതൽ 21 വരെ പി.എസ്.സി ആലപ്പുഴ ജില്ലാ ഓഫീസിൽ നടക്കും. അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖേന നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രമാണങ്ങളുടെ അസൽ, ഒ.ടി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം.