കായംകുളം: പുല്ലുകുളങ്ങര ശ്രീപത്മനാഭ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ വയോജന ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങളെ ആദരിച്ചു. കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് രാമനാമഠം കളീക്കൽ ഉമയമ്മ പിള്ളയെ പൊന്നാടയണിയിച്ചു. ലൈബ്രറി സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സഞ്ജീവ് അമ്പലപ്പാട് മുഖ്യ പ്രഭാഷണം നടത്തി
പ്രൊഫ.എം.രാധാകൃഷ്ണകാർണവർ, വി. ചന്ദ്രമോഹനൻ നായർ, കെ.പ്രസന്നൻ, ജി.രമാദേവി, എസ്.അനിതകുമാരി, എസ്സ്.ശുഭാദേവി എന്നിവർ പ്രസംഗിച്ചു.